ૐ

                                ഹിന്ദുവിൻറെ  പൂർണരൂപം

ഹിന്ദു മതത്തിൻറെ ഉല്പത്തിയും ദേശവും സംസ്കാരവും ഗ്രന്ഥങ്ങളും ഇന്ത്യയിൽ എങ്ങനെ വന്നു എന്നും മനസ്സിലാക്കി തരാൻ ഈ ചെറു  ലേഖനത്തിന് കഴിഞ്ഞാൽ അത് വളരെ പുണ്യമാണ് കരുതുന്നു.പുരാതന പേർഷ്യ (ഇപ്പോഴത്തെ അഫ്ഗാനിസ്ഥാൻ) സാമ്രാജ്യത്തിൽ നിന്നും ഭാരതത്തിൽ സിന്ധു നദീതട തീരത്ത് കുടിയേറി  പാർത്ത ഒരുപറ്റം ജനങ്ങളാണ് ഇപ്പോഴത്തെ ഹിന്ദുക്കൾ എന്ന് പറയുന്നത്..

സംസ്കൃത ഭാഷയിൽ 'സ' എന്ന അക്ഷരത്തിന്  'ഹ'  എന്നും ഉച്ചരിക്കാറുണ്ട്, ഇങ്ങനെയാണ് സിന്ധു നദി തട തീരത്ത് താമസിച്ചിരുന്ന സിന്ധുക്കൾ ഹിന്ദുക്കളായി മാറിയത്.ഈ ഹിന്ദുക്കൾ കലഹിച്ച് പിരിഞ്ഞാണ് താമസിച്ചുകൊണ്ടിരുന്നത് ശക്തരായ ഹിന്ദുക്കൾ വടക്കോട്ട് താമസം ഉറപ്പിക്കുകയും ശക്തികുറഞ്ഞവർ ഭാരതത്തിൻറെ തെക്കോട്ട് നീങ്ങി താമസിക്കുവാനും തുടങ്ങി 

വടക്കുഭാഗത്ത് താമസിക്കുന്നവർ ആര്യന്മാർ എന്നും തെക്കുഭാഗത്തുള്ള ദ്രാവിഡന്മാർ എന്നും സ്വയം നാമകരണം ചെയ്യപ്പെട്ടു..ആര്യന്മാരുടെ ആത്മീയ ഗുരുവായി കാശി മഠാധിപതി (ഉത്തർപ്രദേശിൽ) ആയും  ദ്രാവിഡന്മാരുടെ ആത്മീയഗുരു  ശൃംഗേരി മഠാധിപതിയായും  (തമിഴ്നാട്) കണക്കാക്കി പോകുന്നു ആര്യന്മാരും ദ്രാവിഡന്മാരും തമ്മിൽ കാര്യമായ യോജിപ്പില്ലാതെ ചെറിയ ചെറിയ രാജ്യങ്ങൾ സ്ഥാപിച്ച കലഹിച്ചു പിരിഞ്ഞ് താമസിച്ചു കൊണ്ടിരുന്നു 

ഇക്കാലഘട്ടത്തിൽ പാശ്ചാത്യരായ പോർച്ചുഗീസ് കാരും ഡച്ചുകാരും ബ്രിട്ടീഷുകാരും ഇവിടെ കച്ചവട ആവശ്യത്തിന് വരുകയും കാലാന്തരത്തിൽ ഇവിടെ രാജ്യങ്ങൾ സ്ഥാപിക്കാനും തുടങ്ങി ഇവർ അവരുടെ മതപ്രവർത്തനവും തുടങ്ങി ഇങ്ങനെയാണ് ഭാരതത്തിൽ പല മതങ്ങളും ഉണ്ടായത് ഇവരുടെ മതപ്രവർത്തനം കൊണ്ട് ഭാരതീയർക്ക് അല്പസ്വല്പം ഗുണം കിട്ടിയിട്ടുണ്ട്

ആ കാലഘട്ടത്തിൽ ഭാരതീയ സംസ്കാരം ഭാരതമൊട്ടാകെ അലിയടിക്കുകയും പ്രവീണ ആര്യന്മാർ ദ്രാവിഡന്മാരും തമ്മിൽ യോജിച്ച് ആര്യ ദ്രാവിഡ എന്ന പേരിന് പ്രസക്തി ഇല്ലാതാവുകയും മൊത്തത്തിൽ ഹിന്ദുക്കൾ ആവുകയും ചെയ്തു ഇത്രയും എഴുതിയത് കൊണ്ട് ഹിന്ദുക്കളുടെ ഉല്പത്തി എങ്ങനെയെന്ന് വന്നത് എന്ന് മനസ്സിലാക്കി  എന്ന് വിചാരിക്കുന്നു

ഹിന്ദുവിന്റെ പുണ്യ ഗ്രന്ഥങ്ങൾ എങ്ങനെയാണ് വന്നുചേർന്നത് എന്ന് വിവരിക്കാം

സിന്ധു നദി തട തീരത്തിൽ ഉണ്ടായിരുന്ന അന്നത്തെ രണ്ടു പട്ടണങ്ങളാണ് മോഹൻജദാരോ ഹാരപ്പ ഈ പട്ടണങ്ങൾ ഇപ്പോൾ പാകിസ്ഥാനിൽ നിലകൊള്ളുന്നു. ഈ രണ്ടു സ്ഥലങ്ങളിൽ നിന്നും ആര്യന്മാർ കൃഷി ആവശ്യത്തിന് മറ്റു എന്തെങ്കിലും ആവശ്യത്തിനു മണ്ണ് കിളച്ചപ്പോൾ കിട്ടിയ ചെമ്പോലക്കെട്ടുകൾ ആണ് ഇപ്പോഴത്തെ പരിഷ്കരിച്ച പുരാണ പുസ്തകങ്ങൾ

പുരാതനയുഗത്തിലെ അമാനുഷ്യർ ചെയ്തുകൂട്ടിയ വീര സാഹസ കൃതികളും ധർമ്മയുദ്ധങ്ങളും  അന്നത്തെ ആളുകൾ ചെമ്പോലയിൽ എഴുതി വെച്ചിരുന്നു ചെമ്പോലകൾ പുരാതന ഭാഷകളായ പാലി, സംസ്കൃതം മുതലായവയിൽ രചിച്ചിരുന്നു

ഈ പുരാതന പുസ്തകങ്ങൾ 3 യുഗങ്ങൾക്ക് ശേഷമുള്ള കലിയുഗത്തിന്റെ ആരംഭത്തിൽ അന്നത്തെ സ്വാമിമാരും സന്യാസിമാരും ആചാര്യന്മാരും സംസ്കൃതത്തിന് ഏകദേശം സമാനമായി ഹിന്ദി ഭാഷയിലും മറ്റും ഭാരതത്തിൽ പല ഭാഷകളിലും വിവർത്തനം ചെയ്തു.ഇങ്ങനെയാണ് നമുക്ക് രാമായണം മഹാഭാരതം  ഭാഗവതം  മുതലായ പുസ്തകങ്ങൾ ലഭിച്ചത്

കേരളത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ് മലയാളത്തിൽ പുരാണങ്ങൾ വിവർത്തനം ചെയ്തത് ,ആദിയിൽ കലിയുഗ ആരംഭത്തിൽ വ്യാസനാണ് എല്ലാ ഭാരതീയ പുണ്യപുരാണങ്ങളുടെയും രചയിതാവ്

ചെമ്പോല വിവർത്തനം ചെയ്തത് ദ്വാപര യുഗത്തിന്റെ അവസാന കാലഘട്ടത്തിലും കലിയുഗത്തിന്റെ ആരംഭത്തിലും അന്നത്തെ ആളുകൾ പ്രകൃതി ശക്തികളെ ആരാധിച്ചു കൊണ്ടിരുന്നു

ഉദാഹരണത്തിന് സൂര്യൻ ചന്ദ്രൻ വായു അഗ്നി ഇതിനെപ്പറ്റിയും വേദവ്യാസൻ വേദങ്ങൾ രചിച്ചു  ഋഗ് ,യജുസ്, സാമം, അഥർവ്വം ഇങ്ങനെ നാലു വേദങ്ങൾ നമുക്കുണ്ട്  ഇതിൽ കൂടിയും പുരാണങ്ങളിൽ കൂടിയും ഹിന്ദുത്വം നിലനിൽക്കുന്നു

കൃതയുഗത്തിൽ മത്സ്യാവതാരത്തെപ്പറ്റിയും നരസിംഹവതാരത്തെപ്പറ്റിയും ത്രേതായുഗത്തിൽ ശ്രീരാമനെ പറ്റിയും ദ്വാപര യുഗത്തിൽ ശ്രീകൃഷ്ണനെ പറ്റിയും പ്രതിപാദിക്കുന്നു. ഇതെല്ലാം മുൻ പറഞ്ഞ ചെമ്പോലയിൽ നിന്നും കിട്ടിയ അറിവുകൾ ആണ് ഇത് കൂടാതെ ശിവൻ ഗണപതി ദേവി ദേവന്മാർ മുതലായവരും ഹിന്ദുക്കളുടെ ആരാധന മൂർത്തികളായി പുരാതന സന്യാസിമാർ വേദങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു

കലി യുഗം തുടങ്ങിയിട്ട് ഏകദേശം ആയിരം വർഷങ്ങളായിട്ടുണ്ടെന്ന് ഭക്ത കവികളും സന്യാസിമാരും പറയുന്നു കൃത-ത്രേതാ-ദ്വാപര ഇങ്ങനെ മൂന്നു യുഗങ്ങളെപ്പറ്റി വേദങ്ങളിൽ പുരാണങ്ങളിലും പറയുന്നു

എന്നാൽ ഇതിനെ പറ്റി ഇപ്പോഴത്തെ പുതിയ തലമുറയ്ക്ക് വലിയ അറിവ് ഇല്ല അത് കാരണത്താൽ ആണ് ഇങ്ങനെ ഒരു ലേഖനം തയ്യാറാക്കുന്നത്..




അഭിപ്രായങ്ങള്‍